ADVERTISEMENT

കൊച്ചി∙ കൊറിയയിൽ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയ യുവാവ് കൊളംബോയിൽ കുടുങ്ങിക്കിടക്കുന്നു. ഇതിനിടെ പലഭാഗത്തു നിന്നും സഹായ വാഗ്ദാനങ്ങൾ എത്തിയെങ്കിലും നടപടിയില്ലെന്ന് യുവാവ് പറയുന്നു. കൊറിയയിൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി മാണി സക്കറിയയാണ് ശ്രീലങ്കയിൽ നിന്നു സഹായാഭ്യർഥന നടത്തിയിട്ടുള്ളത്. ശ്രീലങ്ക വഴി കൊറിയയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് ലോക്ഡൗണിലാകുന്നത്. 

‘കൊളംബോയിൽ നിരവധി മലയാളികൾ ഉൾപ്പടെ 800ൽ അധികം ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ കുടുങ്ങിയിട്ട് മൂന്ന് മാസത്തിലേറെയായി. പ്രതിദിന വാടകയ്ക്കാണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. ഇവിടെ കുടുങ്ങിക്കിടക്കുന്ന മിക്ക ആളുകളുടെയും അവസ്ഥ ഇതാണ്’ മാണി സക്കറിയ പറയുന്നു. 

ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഒന്നാം തീയതി ഇന്ത്യൻ നേവിയുടെ കപ്പൽ എത്തുന്നുണ്ടെങ്കിലും തമിഴ്നാട്ടുകാരോടു മാത്രമാണ് യാത്രയ്ക്കെത്താൻ ഹൈക്കമ്മിഷനിൽ നിന്ന് അറിയിച്ചിട്ടുള്ളതെന്ന് മാണി സക്കറിയ പറഞ്ഞു. കൊളംബോയിൽ നിന്ന് തൂത്തുക്കുടിയിലേയ്ക്കാണ് ഇന്ത്യൻ നേവിയുടെ കപ്പൽ സർവീസ്. അധികം വൈകാതെ തന്നെ കേരളത്തിലേയ്ക്കുള്ള സർവീസ് നടത്തുമെന്ന് ഹൈക്കമ്മിഷനിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും എന്നാണെന്ന് വിശദീകരിക്കുന്നില്ല. 

ഒന്നാം തീയതി വരുന്ന കപ്പലിൽ അവിടെയുള്ള മലയാളികൾക്ക് വരാനായില്ലെങ്കിൽ തിരിച്ചു വരവ് വീണ്ടും നീളുമെന്നാണ് ഭയപ്പെടുന്നത്. വീണ്ടും ഒരു കപ്പലിനുള്ള യാത്രക്കാർ ഇല്ലെങ്കിൽ സർവീസ് നടത്താനുള്ള സാധ്യത കുറവാണ്. പിന്നെ വിമാന സർവീസ് ആശ്രയിക്കുകയാകും പോംവഴി. ഉടനടി കേരളത്തിലേയ്ക്ക് ഒരു സർവീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ കൂടുതൽ സമയമെടുത്താൽ ജീവിതം ദുരിതത്തിലാകുമെന്നും ഇദ്ദേഹം പറയുന്നു. 

English summary: Malayali stranded in Colombo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com