ADVERTISEMENT

മുംബൈ ∙ ഭക്ഷണപ്രിയരേ ഇനി മുതൽ നിങ്ങൾ കഴിക്കുന്ന പൊറോട്ടയ്ക്കു തലക്കനം ഇത്തിരി കൂടും. റൊട്ടി എന്ന പേരിൽ പൊറോട്ട കഴിക്കാനാവില്ല ! രണ്ടും രണ്ടാണെന്നു വ്യക്തമാക്കിയിരിക്കുകയാണു ചരക്കു സേവന നികുതി (ജിഎസ്ടി) വകുപ്പ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്സ് (കർണാടക ബെഞ്ച്) ആണ് റൊട്ടിയേയും പൊറോട്ടയേയും വേർതിരിച്ചു കാണണമെന്നു പറഞ്ഞത്. അതിലെന്താണു വാർത്തയെന്നാണോ? കൂടിയ ജിഎസ്ടി നിരക്കായ 18 ശതമാനം നികുതിക്ക് അർഹമായി ഇതോടെ പൊറോട്ട.

misis-roti
റൊട്ടി

റെഡി ടു കുക്ക് ഭക്ഷണപദാർഥങ്ങൾ തയാറാക്കി വിതരണം ചെയ്യുന്ന വൈറ്റ്ഫീൽഡിലെ ഐ‌ഡി ഫ്രഷ് ഫൂഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ അപേക്ഷയിലാണ് തീരുമാനം. പ്ലെയിൻ ചപ്പാത്തി / റൊട്ടി എന്നിവയുടെ ഒപ്പം പൊറോട്ടയെയും ഉൾപ്പെടുത്തണം എന്നായിരുന്നു കമ്പനിയുടെ ആവശ്യം. കുറഞ്ഞ നിരക്കായ 5 ശതമാനമാണു റൊട്ടിയുടെ ജിഎസ്ടി. എന്നാൽ ആവശ്യം നിരാകരിച്ച അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്സ് (എആർആർ), പൊറോട്ടയെ 18 ശതമാനത്തിന്റെ സ്ലാബിലേക്കു മാറ്റി.

maki-di-roti
റൊട്ടി

‘റൊട്ടി’ പൊതുനാമം ആണെന്നും ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങൾ ഇതിൽ വരുമെന്നുമുള്ള അഭിപ്രായത്തോട് എആർആർ യോജിച്ചില്ല. റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായതോ ആയ ഭക്ഷണമാണ്. എന്നാൽ പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിനു മുമ്പ് വീണ്ടും ചൂടാക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ റൊട്ടിയുടെ വകഭേദത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാവില്ലെന്നാണു എആർആറിന്റെ കണ്ടെത്തൽ. നികുതി സ്ലാബ് മാറ്റുന്നതോടെ പായ്ക്കറ്റ് പൊറോട്ടയ്ക്ക് വില കൂടിയേക്കാം.

English Summary: Parotas are not rotis and will attract 18% GST, says authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com