ADVERTISEMENT

കോട്ടയം∙ കോവിഡ് 19 ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രദേശിക ക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ അതാത് ഭദ്രാസന മെത്രാപ്പോലീത്തായുടെ അനുമതിയോടെ നടത്താം. രോഗവ്യാപനം തടയുന്നതിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ നടപടികളോടും ഓര്‍ത്തഡോക്‌സ് സഭ പൂര്‍ണ്ണമായും സഹകരിക്കുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

English Summary: Malankara Orthodox Churches Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com