ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് നിയന്ത്രണങ്ങൾ മതപരമായ കാര്യങ്ങൾക്കു മാത്രം കർക്കശമാക്കുന്നതായി സുപ്രീംകോടതി. മാളുകൾ, മദ്യ ഷോപ്പുകൾ തുടങ്ങി സാമ്പത്തിക താൽപര്യങ്ങൾ ഉള്ള എല്ലാ കാര്യങ്ങളും അനുവദിക്കുന്നതിൽ കോവിഡിനെക്കുറിച്ചുള്ള ആശങ്കയില്ല. എന്നാൽ മതപരമായ കാര്യങ്ങൾ വരുമ്പോൾ കോവിഡ് ഭീതിയെക്കുറിച്ചുള്ള സംസാരം എല്ലായിടത്തു നിന്നും ഉയരും. ഇത് വിചിത്രമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

മഹാരാഷ്ട്രയിൽ ജൈന ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. മഹാരാഷ്ട്ര സർക്കാരിന്റെ എതിർപ്പ് തളളി മുബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങൾ അടുത്ത രണ്ടു ദിവസം തുറക്കാൻ കോടതി അനുമതി നൽകി. ഇളവ് ഗണേശ ചതുർത്ഥി ഉൾപ്പെടെയുള്ള മറ്റ് മതപരമായ ആഘോഷങ്ങൾക്കോ ആരാധനാലയങ്ങൾക്കോ ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി.

English Summary: Supreme Court Allows Prayers At 3 Jain Temples In Mumbai For 2 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com