ADVERTISEMENT

കൊച്ചി ∙ നമ്മൾ ഏതു സമയത്തും ഏതു തരത്തിലുമുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയരാക്കപ്പെടാമെന്നും ഉത്തരവാദിത്തത്തോടെ മാത്രം ഇന്റർനെറ്റിനെ സമീപിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മൾ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

നിശബ്ദമായാണ് ഈ മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവർ സമീപിക്കുകയും വിവരങ്ങൾ ചോർത്തുന്നതുമാണ് പതിവ്. അതുകൊണ്ടു തന്നെ വിവര മോഷണത്തിനെതിരെ ജാഗ്രതയോടെ ഇരിക്കണം. സൈബർ സുരക്ഷിതത്വത്തിനു വേണ്ട മുൻകരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് കാലം എല്ലാവരെയും ഇന്റർനെറ്റിലാക്കിയെന്നും അതുകൊണ്ടു തന്നെ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകളാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇറ്റലിയിലെ കിങ് ഉമ്പർട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിൻസ് പോളും ആയ എച്ച്ആർഎച്ച് പ്രിൻസ് മൈക്കിൽ ഡി യുഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്റർനെറ്റിൽ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകൾ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും പ്രിൻസ് മൈക്കിൽ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ- മെയിലിലൂടെ പങ്കുവയ്ക്കുമ്പോൾ ഹാക്ക് ചെയ്യപ്പെട്ടാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെ  കുറിച്ച് വിവരിച്ച അദ്ദേഹം ഇറ്റലി, ചൈന, സിംഗപ്പൂർ, തുടങ്ങി പല രാജ്യങ്ങളും എമർജൻസി മോഡ് പോലുളള നടപടികൾ സ്വീകരിക്കുന്നതും വിശദീകരിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് കൊക്കൂൺ പോലെയുള്ള സൈബർ സുരക്ഷ കോൺഫറൻസിന്റെ പ്രാധാന്യം വലുതാണെന്ന് സംസ്ഥാന പോലീസ് മേധാവിയും ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. 40 ലക്ഷം ആളുകൾ ഓൺലൈനായി പങ്കെടുക്കുന്ന ലോകത്തെ തന്നെ വലിയ കോൺഫറൻസായി കൊക്കൂൺ മാറിയെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. 

സൈബർ ആക്രമണങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങളും വർധിച്ച് വരുകയാണെന്നും അ​ദ്ദേഹം ഓർമ്മിപ്പിച്ചു. കോവിഡ് കാലത്ത് കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ  റിപ്പോർട്ട് ചെയ്തു. സൈബർ ക്രിമിനലുകൾ ഇന്റർനെറ്റിനെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത്തരത്തിലുളള അക്രമങ്ങൾക്കെതിരെ എങ്ങനെ പ്രതിരോധിക്കാമെന്ന് മനസിലാക്കാൻ സഹായിക്കുന്നതാണ് ഇത്തരത്തിലുള്ള കോൺഫറൻസുകളെന്നും അദ്ദേഹം പറഞ്ഞു. 

English Summary: NSA Ajit Doval attends cocon virtual conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com