ADVERTISEMENT

മുംബൈ∙ അപകീർത്തികരമായ പരാമർശങ്ങൾക്ക് നടി റിച്ച ഛദ്ദയോട് നിരുപാധികം മാപ്പു പറഞ്ഞ് നടി പായൽ ഘോഷ്. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പരാതി നൽകിയ നടി പായൽ ഘോഷ്, റിച്ച ഛദ്ദ, ഹുമ ഖുറേഷി എന്നീ നടിമാരും കശ്യപിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.

എന്നാൽ, ഈ ആരോപണം ഇരുനടിമാരും നിഷേധിച്ചിരുന്നു. വിവാദത്തിലേക്ക് വലിച്ചിട്ട് അപകീർത്തിപ്പെടുത്തിയതിന് പായലിനെതിരെ റിച്ച ഛദ്ദ 1.1 കോടി രൂപ നഷ്ടപരിഹാരം തേടി ബോംബെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകി. പരാതി പരിഗണിച്ചപ്പോഴാണു മാപ്പ് അപേക്ഷിക്കുന്നതായി പായൽ ഹൈക്കോടതിയിൽ  അറിയിച്ചത്.

റിച്ച ഛദ്ദയുടെ ആരാധികയാണു താനെന്നും നിഷ്കളങ്കമായി പറഞ്ഞ പരാമർശം അവരെ വേദനിപ്പിക്കുന്നെങ്കിൽ അതു പിൻവലിച്ച് മാപ്പ് ചോദിക്കുന്നതായും പായൽ അറിയിക്കുകയായിരുന്നു. മാപ്പപേക്ഷ അംഗീകരിക്കുന്നതായി റിച്ചയുടെ അഭിഭാഷകർ പ്രതികരിച്ചു. 

English Summary: Payal Ghosh apologises to Richa Chadha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com