ADVERTISEMENT

കോട്ടയം ∙ പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അതിനുശേഷം മാത്രമേ പാലാ സീറ്റില്‍ പ്രതികരണമുണ്ടാകൂ. പാലാ എന്നത് ഒരു സ്ഥലത്തിനപ്പുറം ഹൃദയ വികാരമാണെന്നും ജോസ് കെ.മാണി പറഞ്ഞു.

പാലാ സീറ്റ് വിട്ടുനൽകില്ലെന്ന എൻസിപിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍.ജയരാജ് എംഎൽഎയും പ്രതികരിച്ചു. ഏതു മുന്നണിയിലായാലും പാലാ സീറ്റ് വേണം. അതിനാണു മുന്‍തൂക്കമെന്നും ജയരാജ് മനോരമ ന്യൂസിനോടു പറഞ്ഞു.

English Summary: Jose K Mani on Pala seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com