ADVERTISEMENT

ന്യൂഡൽഹി∙ തലശേരി– മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്. പാലത്തിന്റെ ബീമുകള്‍ തകർന്നതിനെ തുടർന്നാണ് നടപടി. ദേശീയപാത അതോരിറ്റിയുടെ നിർമാണങ്ങളിൽ കമ്പനികളെ ഉൾപ്പെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കി. ജിഎച്ച്‌വി ഇന്ത്യ, ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി തുടർനടപടികൾ ഉണ്ടാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു. ഇരുകമ്പനികളും സംയുക്ത സംരംഭമായാണ് നിർമാണം ഏറ്റെടുത്തിരുന്നത്. താൽക്കാലികമായാണ് വിലക്ക് ഏർപ്പെടുത്തിയത്. കോഴിക്കോട് എൻഐടി നിർമാണത്തെക്കുറിച്ച് വിദഗ്ധ പഠനം നടത്തുന്നുണ്ട്. അതിനുശേഷം തുടർനടപടികളുണ്ടാകും. 

Content Highlights: Thalassery-Mahe bridge construction companies banned by NHAI 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com