ADVERTISEMENT

ന്യൂഡൽഹി∙ മിഗ്–29കെ വിമാനം അറബിക്കടലിൽ തകർന്നുവീണു കാണാതായ പൈലറ്റിനെക്കുറിച്ച് ഇതുവരെയും സൂചനകളില്ലെന്ന് ഇന്ത്യൻ നാവികസേന. നാവികന്റെ സർവൈവൽ കിറ്റിൽ ഉൾപ്പെടുന്ന റഷ്യൻനിർമിത എമർജൻസി ലൊക്കേറ്റർ ബീക്കണിൽനിന്നുള്ള സിഗ്നൽ ഇതുവരെ നാവികസേനയ്ക്കു ലഭിച്ചിട്ടില്ല. ഏഴുദിവസം മുന്‍പാണ് നാവികൻ കമാൻഡർ നിഷാന്ത് സിങ്ങിനെ കാണാതായത്.

നാവികസേനയിലെ ഇൻസ്ട്രക്ടർ പൈലറ്റ് ആയ സിങ്ങിനൊപ്പം മിഗ്–29കെയുടെ പരീശീലനപ്പറക്കലിൽ മറ്റൊരു ട്രെയ്നി പൈലറ്റ് കൂടിയുണ്ടായിരുന്നു. ഈ പൈലറ്റിനെ നാവികസേനയുടെ ഹെലിക്കോപ്റ്റർ രക്ഷപ്പെടുത്തി. എന്നാൽ സിങ്ങിനെ കാണാതാകുകയായിരുന്നു. ഐഎൻഎസ് വിക്രമാദിത്യയിൽനിന്ന് പറന്നുയർന്ന ഉടനെയായിരുന്നു അപകടം.

ലൊക്കേറ്റർ ബീക്കൺ പ്രവർത്തനരഹിതമായതാണോ എന്ന കാര്യത്തിൽ നാവികസേന പ്രതികരിക്കാൻ വിസ്സമ്മതിച്ചു. എന്നാൽ സമുദ്രോപരിതലത്തില്‍ മാത്രമേ ബീക്കൺ പ്രവർത്തിക്കൂയെന്നും മുങ്ങിപ്പോയാൽ പ്രവർത്തിക്കില്ലെന്നും അവർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വിമാനത്തിൽനിന്ന് സിങ് ഇജെക്ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു വ്യക്തമായിട്ടുണ്ട്. അറബിക്കടലിൽ 100 മീറ്ററോളം താഴ്ചയിൽ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങളില്‍ സിങ്ങിന്റെ സീറ്റ് ഉണ്ടായിരുന്നില്ല. ‘ലൊക്കേറ്റർ ബീക്കൺ’ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സമയം പൈലറ്റിനു ലഭിച്ചിട്ടുണ്ടാകില്ലെന്ന അനുമാനത്തിലാണ് നാവികസേന.

കടൽവെള്ളവുമായി സമ്പർക്കത്തിലേർപ്പെടുന്ന സമയം തന്നെ റഷ്യൻ നിർമിത കോമർ 2(എം) യൂണിറ്റ് സിഗ്നൽ ചെയ്യാൻ തുടങ്ങേണ്ടതാണ്. തുടർച്ചയായി 48 മണിക്കൂർ ഇവയ്ക്കു പ്രവർത്തിക്കാൻ ശേഷിയുണ്ടെന്ന് റഷ്യൻ കമ്പനിയായ ആർടിഐ വ്യക്തമാക്കുന്നു.

English Summary: 1 Week On, No Signal From SOS Unit Of Navy Pilot Who Ejected: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com