ADVERTISEMENT

ന്യൂഡൽഹി ∙ സായുധസേന പതാക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ചിത്രത്തിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. ‘മോദിയെ സൈനിക ഉദ്യോഗസ്ഥൻ ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവച്ചത്? അവരുടെ ദിവസമെങ്കിലും, സായുധ സേനയിലെ യഥാർഥ വീരന്മാരിൽ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു’– തരൂർ ട്വീറ്റ് ചെയ്തു.

സൈനിക ഉദ്യോഗസ്ഥൻ ബാഡ്ജ് കുത്തിനൽകുന്ന ചിത്രമാണ് പതാകദിന സന്ദേശത്തിനൊപ്പം മോദി ട്വീറ്റ് ചെയ്തത്. ‘സായുധ സേന പതാക ദിനം നമ്മുടെ സായുധ സേനയ്ക്കും കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്ന ദിവസമാണ്. അവരുടെ വീര സേവനത്തിലും നിസ്വാർഥ ത്യാഗത്തിലും ഇന്ത്യ അഭിമാനിക്കുന്നു. സേനയുടെ ക്ഷേമത്തിനായി സംഭാവന ചെയ്യുക. അത് ധീരരായ നിരവധി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും സഹായിക്കും’– മോദി ട്വീറ്റ് ചെയ്തു.

English Summary: Shashi Tharoor response over PM Modi's tweet on Armed Forces Flag Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com