ADVERTISEMENT

തിരുവനന്തപുരം∙ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മുന്‍ ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. ഡയറക്ടര്‍ പദവിയില്‍ കാലാവധി നീട്ടിനല്‍കിയത് റദ്ദാക്കിയ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി) വിധിക്ക് എതിരെ ഡോ. ആശാ കിഷോര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം.

2020 ഡിസംബര്‍ 9ന് ജോലിയില്‍നിന്ന് വിടുതല്‍ ചെയ്യണമെന്ന ഡോ. ആശാ കിഷോറിന്റെ അപേക്ഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അംഗീകരിച്ചു.

2020 ജൂലൈ 14ന് ഡയറക്ടര്‍ സ്ഥാനത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ആശാ കിഷോറിന്റെ കാലാവധി ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി 2025 ഫെബ്രുവരി വരെ നീട്ടി നല്‍കിയിരുന്നു. തുടര്‍ന്ന് കാബിനറ്റ് അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മിറ്റിയുടെ (എസിസി) അനുമതി ഇല്ലാതെയാണ് ഡോ. ആശാ കിഷോറിന്റെ കാലാവധി നീട്ടിനല്‍കിയതെന്ന് കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ (സിഎടി) സമീപിച്ചു. സിഎടി ഡോ. ആശാ കിഷോറിന്റെ വാദമുഖങ്ങള്‍ തള്ളുകയും കാലാവധി നീട്ടിനല്‍കിയ തീരുമാനം 2020 നവംബര്‍ 6ന് മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്തു. ഇതിന് എതിരെയാണ് ഡോ. ആശാ കിഷോര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഡയറക്ടറെ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ബുധനാഴ്ച ഡോ. ആശാ കിഷോറിന്റെ അപ്പീല്‍ തള്ളി.

English Summary: Dr Asha Kishore to take voluntarily retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com