ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണെന്നും താന്‍ ഉദ്ദേശിച്ച കാര്യവുമായി യാതൊരു ബന്ധവുമില്ലെന്നും  നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ് കാന്ത്. ഇന്ത്യയിലെ ജനാധിപത്യ അന്തരീക്ഷം ചൈനാ മാതൃക അതേപടി പകര്‍ത്താന്‍ പാകത്തിലുള്ളതല്ലെന്നാണു താന്‍ ഉദ്ദേശിച്ചതെന്നും അമിതാഭ് കന്ത് പറഞ്ഞു. ഇതു വളച്ചൊടിച്ചാണ് തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

അമിത ജനാധിപത്യമുള്ളതിനാല്‍ ഇന്ത്യയില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ എളുപ്പമല്ലെന്ന് അമിതാഭ് കാന്ത് പരാമര്‍ശിച്ചുവെന്ന റിപ്പോര്‍ട്ടാണു വിവാദമായത്. ഇതു റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്താ ഏജന്‍സി പിന്നീട് വാര്‍ത്ത പിന്‍വലിച്ചിരുന്നു. എന്നാല്‍, പരാമര്‍ശം ഉള്‍പ്പെടുന്ന വിഡിയോ ക്ലിപ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ പലരും ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയായി.

ഇതു നിഷേധിച്ച അമിതാഭ് കാന്ത്, ഉല്‍പാദന മേഖലയില്‍ ആഗോളതലത്തില്‍ മികവുണ്ടാക്കുന്നതിനെക്കുറിച്ചാണു താന്‍ പറഞ്ഞതെന്നും ട്വീറ്റ് ചെയ്തിരുന്നു. ആത്മനിര്‍ഭറിലേക്കുള്ള മാര്‍ഗമെന്ന വിഷയത്തില്‍ സ്വരാജ്യ മാഗസിന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് അമിതാഭ് കാന്ത് ഈ അഭിപ്രായപ്രകടനം നടത്തിയത്. 

കല്‍ക്കരി, ഖനനം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും കടുത്ത പരിഷ്‌കാരങ്ങള്‍ക്കുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും അമിതാഭ് കാന്ത് പറഞ്ഞിരുന്നു.

English Summary: What I said Was India Too Much of a Democracy to Mirror China Model, Writes Amitabh Kant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com