ADVERTISEMENT

കൊൽക്കത്തെ∙ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ വിവാഹമോചനത്തിന് ഒരുങ്ങി ലോക്സഭാംഗം. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡലാണ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസില്‍ ചേർന്നത്. സുജാതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുകയാണ് ഭർത്താവ് സൗമിത്ര ഖാൻ പറഞ്ഞു. ഭാര്യ ചെയ്യുന്നത് വലിയ തെറ്റാണെന്നും രാഷ്ട്രീയം തന്റെ വിവാഹജീവിതം നശിപ്പിച്ചെന്നും വാർത്താസമ്മേളനത്തിൽ സൗമിത്ര കരഞ്ഞു പറഞ്ഞു.

2014ൽ സൗമിത്ര ഖാൻ ബിഷ്ണുപുർ മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. എന്നാൽ കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗമിത്ര ഖാന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് ഭാര്യ സുജാത ആയിരുന്നു. ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സൗമിത്ര ഖാൻ മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയരുന്നു. തുടർന്ന് സുജാത പ്രചാരണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. സുജാതയുടെ കഠിന പരിശ്രമം കൊണ്ടാണ് ഇതേ മണ്ഡലത്തിൽ സൗമിത്ര ഖാൻ വീണ്ടും ജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പരിപാടികളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. 

‘എനിക്ക് ശ്വസിക്കണം, എനിക്ക് ബഹുമാനം വേണം, കരുത്തുള്ള നേതാവും പാർട്ടിയും വേണം. അതിനായി സ്നേഹം നിറഞ്ഞ ദീതിയോടൊപ്പം പ്രവർത്തിക്കണം. പുതുതായി പാർട്ടിയിലെത്തിയവർ അഴിമതിക്കാരാണ്. അവർ യോഗ്യരല്ല. എന്നാൽ അത്തരക്കാർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു’– സുജാത പറഞ്ഞു. ഭർത്താവിനെ ലോക്സഭയിലെത്തിക്കാൻ അക്രമങ്ങൾക്ക് പോലും ഇരയാകേണ്ടി വന്നു. എന്നാൽ തിരിച്ചൊന്നും ലഭിച്ചില്ല. ഭർത്താവ് എന്ത് തീരുമാനിക്കുമെന്ന് അറിയില്ലെന്നും ഒരു ദിവസം യാഥാർഥ്യം തിരിച്ചറിഞ്ഞ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ എത്തുമെന്നും അവർ പറഞ്ഞു.

English Summary: BJP MP Soumitra Khan to serve divorce notice as wife joins back TMC

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com