ADVERTISEMENT

ന്യൂഡൽഹി ∙ മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എഎംയു) നല്ല സംഭാവന നൽകിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഭാഷകളെയും ഇസ്‍ലാമിക സാഹിത്യങ്ങളെയും കുറിച്ച് എ‌എം‌യുവിൽ നടത്തിയ ഗവേഷണങ്ങൾ ഇസ്‌ലാമിക ലോകവുമായുള്ള ഇന്ത്യയുടെ സാംസ്കാരിക ബന്ധത്തിനു ഊർജമേകി. സർവകലാശാലയുടെ ശതാബ്ദിയാഘോഷത്തിൽ വിർച്വലായി സംസാരിക്കുകയായിരുന്നു മോദി. ആദ്യമായാണു മോദി ഇവിടെയൊരു ചടങ്ങിൽ പങ്കെടുക്കുന്നത്.

‘കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ലോകത്തെ പല രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കുന്നതിന് എ‌എം‌യുവും പ്രവർത്തിച്ചിട്ടുണ്ട്. ഉർദു, അറബിക്, പേർഷ്യൻ ഭാഷകളിലും, ഇസ്‍ലാമിക സാഹിത്യത്തിലുമുള്ള ഗവേഷണങ്ങൾ മുഴുവൻ ഇസ്‍‍ലാമിക ലോകവുമായുള്ള ഇന്ത്യയുടെ സാംസ്കാരിക ബന്ധത്തിന് ഊർജം നൽകി. ഇന്ന്, എ‌എം‌യുവിൽനിന്നുള്ള ആളുകൾ ഇന്ത്യയടക്കം ലോകത്തെ നൂറുകണക്കിനു രാജ്യങ്ങളിലുണ്ട്. ഇവിടെനിന്നിറങ്ങിയ വിദ്യാസമ്പന്നരായ ആളുകൾ ലോകത്തെല്ലായിടത്തും ഇന്ത്യയുടെ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു.

എ‌എം‌യുവിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്ത്യയുടെ വിലപ്പെട്ട പൈതൃകമാണ്. വിദേശ സന്ദർശനവേളകളിൽ പലപ്പോഴും എ‌എം‌യുവിലെ പൂർവ വിദ്യാർഥികളെ കണ്ടുമുട്ടാറുണ്ട്. എ‌എം‌യുവിൽനിന്നുള്ളവരാണെന്ന് വളരെ അഭിമാനത്തോടെയാണു പറയാറുള്ളത്. യൂണിവേഴ്സിറ്റി ക്യാംപസ് ഒരു നഗരം പോലെയാണ്. ഇന്ത്യയുടെ ചെറുപതിപ്പ് (മിനി ഇന്ത്യ) ഇവിടെ കാണാം. ഈ വൈവിധ്യം രാജ്യത്തിന്റെ ശക്തിയാണ്. ഈ ശക്തി നാം മറക്കരുത്, ദുർബലമാക്കരുത്. ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന വികാരം ഊട്ടിയുറപ്പിക്കാൻ നമുക്കൊരുമിച്ചു പ്രവർത്തിക്കാം – പ്രധാനമന്ത്രി മോദി പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തപാൽ സ്റ്റാംപും പ്രധാനമന്ത്രി പുറത്തിറക്കി.

English Summary: AMU has helped strengthen India’s ties with other countries: PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com