ADVERTISEMENT

ന്യൂ‍ഡൽഹി∙ ഡൽഹി വിജ്ഞാൻ ഭവനിൽ കർഷകരും കേന്ദ്രവും തമ്മിൽ ആറാം വട്ട ചർച്ചകൾ നടക്കുമ്പോൾ ഉദ്വേഗം നിറഞ്ഞ സന്ദർഭത്തെ ലളിതമാക്കിയെടുത്ത് ഒരു ഉച്ചയൂണ്. പതിവിനു വിപരീതമായി ഉച്ചയൂണിനായി ചർച്ചാ വേദിയിൽനിന്ന് പോകാതിരുന്ന കേന്ദ്രമന്ത്രിമാർക്ക് കർഷകർ ഉച്ചഭക്ഷണം പങ്കിട്ടു. കർഷകർ കൊണ്ടുവന്ന ലംഗാർ (സാമൂഹിക ഭക്ഷണം) ആണ് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറിനും പീയുഷ് ഗോയലിനും ലഭിച്ചത്. 

ചോറും റൊട്ടിയും പച്ചക്കറികളും ധാന്യവുമാണ് കർഷകർ കഴിക്കാൻ കൊണ്ടുവന്നത്. സർക്കാരുമായുള്ള ചർച്ചകൾക്കിടെ കേന്ദ്രം നൽകുന്ന ഉച്ചഭക്ഷണം കഴിക്കാൻ കർഷകർ വിസമ്മതിച്ചിരുന്നു. സർക്കാർ ഒരുക്കുന്ന ചായ പോലും ഇവർ കുടിച്ചിരുന്നില്ല. പ്രതിഷേധ വേദിയിൽനിന്ന് ഒരുക്കിക്കൊണ്ടുവന്നിരുന്ന ഭക്ഷണമാണ് കർഷകർ കഴിക്കുന്നത്. 

മുൻപുള്ള ചർച്ചകൾക്കിടയിലും കർഷകർ തങ്ങളുടെ ഉച്ചഭക്ഷണം കഴിക്കാൻ കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചിരുന്നു. എന്നാൽ മന്ത്രിമാർ ആ ക്ഷണം സ്വീകരിച്ചിരുന്നില്ല. ഇത്തവണത്തെ ചർച്ചകളിൽ എന്തെങ്കിലും പുരോഗതിയുണ്ടായേ തീരൂവെന്ന അവസ്ഥയിലാണ് സർക്കാർ. അതിന്റെ ഭാഗമായാണ് ‘ഉച്ചയൂണ് നയതന്ത്രത്തെ’ സർക്കാർ കാണുന്നതും.

വിവാദമായ മൂന്നു കർഷക നിയമങ്ങളും പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ നിയമത്തിൽ ഭേദഗതി വരുത്താമെന്ന നിലപാടാണ് സർക്കാരിന്റേത്. മാത്രമല്ല, താങ്ങുവില നിലനിർത്താമെന്ന് എഴുതി നൽകാമെന്നും കേന്ദ്രം അറിയിച്ചെങ്കിലും പിന്മാറാൻ കർഷകർ തയാറായിട്ടില്ല. 

English Summary: Ministers Share Farmers' Langar Food, Delivered In Van

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com