ADVERTISEMENT

ന്യൂഡൽഹി ∙ ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക് ചെയ്യുന്നതിനുള്ള നവീകരിച്ച ഇ–ടിക്കറ്റിങ് വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. ടിക്കറ്റ് ഓൺലൈനായി ബുക് ചെയ്യുന്നതിനുള്ള നവീകരിച്ച www.irctc.co.in വെബ്സൈറ്റും ഐആർസിടിസി റെയിൽ കണക്റ്റ് മൊബൈൽ ആപ്പും റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രകാശനം ചെയ്തു.

ഇനിമുതൽ ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവയും ബുക് ചെയ്യാൻ കഴിയും. യൂസർ അക്കൗണ്ട് പേജിൽ, റീഫണ്ട് സംബന്ധിച്ച തൽസ്ഥിതി മനസ്സിലാക്കാനാകും. ആവശ്യമായ വിവരങ്ങൾ, ഓട്ടമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.

വിവരങ്ങൾ ഒരു പേജിൽ ഉൾപ്പെടുത്തി ട്രെയിൻ സെർച്ച്, സെലക്‌ഷൻ എന്നിവ നവീകരിച്ച വെബ്സൈറ്റിൽ ലളിതമാക്കിയിരിക്കുന്നു. ട്രെയിനിൽ ലഭ്യമായ ക്ലാസ്, യാത്രാ തുക എന്നിവയും ഒരു പേജിൽ തന്നെ ഉൾപ്പെടുത്തി. വർധിപ്പിച്ച സൈബർ സുരക്ഷയും നവീകരിച്ച വെബ്സൈറ്റിന്റെ പ്രത്യേകതയാണ്.

English Summary: New IRCTC e-ticketing website and app launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com