ADVERTISEMENT

ന്യൂ‍ഡൽഹി∙ ഇന്ത്യയിൽ നാലു പേർക്കു കൂടി അതിതീവ്ര വ്യാപന സാധ്യതയുള്ള ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതുതായി കണ്ടെത്തിയ നാലു കേസുകളിൽ മൂന്നും ബെംഗളൂരുവിലാണ്. ഒരു രോഗി ഹൈദരാബാദില്‍നിന്നുള്ളയാളാണെന്നാണു വിവരം. രാജ്യത്ത് കണ്ടെത്തിയ 29 കേസുകളിൽ പത്തെണ്ണം വീതം ഡൽഹിയിലെയും ബെംഗളൂരുവിലെയും ലാബുകളിലെ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. അഞ്ച് കേസുകൾ പുണെയിലെ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിലും കണ്ടെത്തി. മൂന്നെണ്ണം ഹൈദരാബാദിലും ഒന്ന് ബംഗാളിലും തിരിച്ചറിഞ്ഞു.

English Summary: 4 more persons have tested positive for the new strain of coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com