ADVERTISEMENT

ന്യൂഡൽഹി∙ ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം. ദേശീയ വന്യജീവിബോര്‍ഡ് സമിതിയുടെ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 24 മണിക്കൂറിനകം നല്‍കണം. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി വഴി സഹായം ലഭ്യമാക്കും. വന്യജീവി ആക്രമണം നേരിടാന്‍ മുന്നറിയിപ്പ് സംവിധാനവും കണ്‍ട്രോള്‍ റൂമും സജ്ജമാക്കണമെന്നും നിർദേശമുണ്ട്. 

English Summary: Govt. approves advisory for management of Human-Wildlife Conflict across the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com