ADVERTISEMENT

തിരുവനന്തപുരം∙ നേമം നിയമസഭാ മണ്ഡലത്തിൽ ഒ.രാജഗോപാലിനു പകരക്കാരനായി കുമ്മനം രാജശേഖരനെ കൊണ്ടുവരാനൊരുങ്ങി ബിജെപി. മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിനു പാർട്ടി നിർദേശം നൽകി. ഇതിന്റെ ഭാഗമായി നേമം മണ്ഡലത്തിൽ കുമ്മനം വീട് വാടകയ്ക്കെടുത്തു.

91 വയസു കഴിഞ്ഞ ഒ.രാജഗോപാലിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടിക്കതീതമായ വോട്ടുകൾ കൂടി ലഭിച്ചതിനാലാണ് നേമത്ത് ഒ.രാജഗോപാലിനു വിജയിക്കാനായതെന്ന് പാർട്ടി വിലയിരുത്തുന്നു. ജനകീയനായതിനാൽ കുമ്മനത്തിലൂടെ മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് പാർട്ടി വിശ്വാസം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകണമെന്ന് ആർഎസ്എസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായമറിഞ്ഞശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മത്സരിക്കാൻ തീരുമാനിച്ചാൽ തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ മത്സരിക്കും. പ്രധാന നേതാക്കളുടെ മണ്ഡലങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാകും.

ഒ.രാജഗോപാൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ
ഒ.രാജഗോപാൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെയാണ് ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നത്. ഒ.രാജഗോപാലിനു ലഭിച്ച ഭൂരിപക്ഷം 8671വോട്ട്. രാജഗോപാൽ 67,813 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി സിപിഎമ്മിലെ വി.ശിവൻകുട്ടിക്ക് 59,142 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. ജെഡിയു സ്ഥാനാർഥി വി.സുരേന്ദ്രൻപിള്ള നേടിയത് 13,860 വോട്ടും.

2011 ലെ തിരഞ്ഞെടുപ്പിൽ വി.ശിവൻകുട്ടി ഒ.രാജഗോപാലിനെ 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 2006 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എൻ.ശക്തൻ 10,749 വോട്ടുകൾക്കു വിജയിച്ചപ്പോൾ, മൂന്നാമതായ ബിജെപി സ്ഥാനാർഥി മലയിൻകീഴ് രാധാകൃഷ്ണനു ലഭിച്ചത് 6705 വോട്ടുകൾ മാത്രം.

English Summary: Kummanam to contest in Kerala Assembly Election from Nemom Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com