ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള യാത്രയ്ക്ക്. ഫെബ്രുവരി ഒന്നിന് കാസര്‍കോട്നിന്ന് ആരംഭിക്കുന്ന യാത്രയില്‍ ഉമ്മന്‍ചാണ്ടിയും ഘടകകക്ഷി നേതാക്കളും ഭാഗമാകും. മുന്നണി വിപുലീകരണം ചര്‍ച്ചയായില്ലെന്നും പി.സി.ജോര്‍ജ് മാധ്യമങ്ങളില്‍ കൂടി പറഞ്ഞതു മാത്രമേ അറിയുകയുള്ളൂവെന്നും യുഡിഎഫ് യോഗത്തിനുശേഷം ചെന്നിത്തല വ്യക്തമാക്കി.

140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന രീതിയിലാകും കേരള യാത്ര. പ്രതിപക്ഷ നേതാവിന് പുറമെ ഘടകകക്ഷി നേതാക്കളുമുണ്ടാകും. ഉമ്മന്‍ചാണ്ടി മുഴുവന്‍ സമയവും യാത്രയുടെ നേതൃത്വത്തിലുണ്ടാകുമോയെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ജാഥയില്‍ ഭാഗമാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

വി.ഡി.സതീശനാണ് കോഓര്‍ഡിനേറ്റര്‍. മത, സമുദായ നേതാക്കള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് പ്രകടന പത്രിക തയാറാക്കാന്‍ ബെന്നി ബഹനാന്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. പി.സി.ജോര്‍ജിനെയല്ല, ആരെയും മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം തീരുമാനിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജോര്‍ജ് മാധ്യമങ്ങളില്‍ പറയുന്നത് കേട്ടു. നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ല. അങ്ങനെയൊരു ആവശ്യം വന്നാല്‍ അക്കാര്യം ചര്‍ച്ച ചെയ്യും– അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജന ചര്‍ച്ച വരുംദിവസങ്ങളില്‍ തുടങ്ങും. വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്ന് ഘടകകക്ഷികളോടു നിര്‍ദേശിച്ചിട്ടുണ്ട്.  സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 23ന് നിയോജക മണ്ഡലങ്ങളില്‍ ധര്‍ണ നടത്തും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിഹരിക്കാന്‍ പൂര്‍ണതോതിലുള്ള ശ്രമം കോണ്‍ഗ്രസിലുണ്ടായില്ലെന്നു ഘടകകക്ഷികള്‍ പരാതിപ്പെട്ടു.

English Summary: Ramesh Chennithala press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com