ADVERTISEMENT

തിരുവനന്തപുരം∙ സുപ്രീം കോടതി ഉത്തരവ് ഉള്‍ക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ് പര്യാപ്തമാകില്ല. കോടതി നിയമിച്ച വിദഗ്ധ സമിതിയില്‍ നിയമത്തെ അനുകൂലിക്കുന്നവരാണ് ഉളളതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി വിദഗ്ധ സമിതി രൂപീകരിച്ചതിനോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും വിയോജിച്ചു. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത് ശരിയായ ചുവടുവയ്പ്പാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റ് പിന്‍വലിക്കണം. കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്ക്കരണങ്ങള്‍ക്കായി കര്‍ഷകര്‍ അടക്കം എല്ലാവരുമായി ചര്‍ച്ച നടത്തണം. തുടര്‍ന്ന് നിര്‍ദേശങ്ങള്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് കൊണ്ടുവരികയാണ് വേണ്ടതെന്നും സീതാറാം യച്ചൂരി പറഞ്ഞു.

സുപ്രീം കോടതിയുടെ നീക്കത്തെ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. ഇത് കോടതി പരിഹരിക്കേണ്ട വിഷയമല്ലെന്നും കോടതിവിധി സമരത്തെ ബാധിക്കില്ലെന്നും കിസാന്‍ സഭ നേതാവ് പി.കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഇത്തരത്തില്‍ നിയമനിര്‍മാണാധികാരം പാര്‍ലമെന്‍റിന് ഉണ്ടോ, അത് ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന് മാത്രമാണ് സുപ്രീം കോടതി പരിശോധിക്കേണ്ടതെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറ‍ഞ്ഞു.

English Summary: Leaders reaction on Supreme Court verdict in Farmers Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com