ADVERTISEMENT

തിരുവനന്തപുരം∙ അന്തർസംസ്ഥാന വാഹനമോഷ്ടാവ് പിടിയിൽ. നാലാഞ്ചിറ ബനഡിക്ട് നഗർ പെരിഞ്ഞാട്ടുകുഴി എസ്എന്‍ നിവാസിൽ വിവേക് (23) നെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മോഷ്ടിച്ച ഒരു പൾസർ ബൈക്കും പൊലീസ് പിടിച്ചെടുത്തു.

നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപമാറ്റം വരുത്തിയതുമായ ബൈക്ക് ഓടിച്ചു വരികയായിരുന്ന പ്രതിയെ ഇടവക്കോട് പാലത്തിന് സമീപം പൊലീസ് പട്രോളിങ് സംഘം തഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും വെട്ടിച്ച് കടന്നു കളഞ്ഞു. ഇതേതുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ബൈക്ക് തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ആൽബിന്റേതാണെന്നും ഡിസംബർ 10ന് മാർത്താണ്ഡത്തു നിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് പറഞ്ഞു. പ്രതി കേരള–തമിഴ്നാട് അതിർത്തികളിൽ ബൈക്ക് മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ്. 

English Summary: Man held for bike theft in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com