ADVERTISEMENT

എറണാകുളം∙ ജില്ലയിലെ 12 കേന്ദ്രങ്ങളിലായി 711 ആരോഗ്യ പ്രവർത്തകരാണ് ശനിയാഴ്ച കോവിഡ് വാക്സീൻ സ്വീകരിച്ചത്.

∙ജനറൽ ആശുപത്രി,എറണാകുളം -68
∙താലൂക്ക് ആശുപത്രി പിറവം -67
∙ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം-78
∙കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം,- 49
∙ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം -75
∙ഗവ.മെഡിക്കൽ കോളേജ്, എറണാകുളം - 74
∙ആസ്റ്റർ മെഡിസിറ്റി കൊച്ചി - 59
∙മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ - 70
∙എംഒഎസ്‌സി മെഡിക്കൽ കോളജ് ഹോസ്പിറ്റൽ - 83
∙എറണാകുളം ഗവ. ജില്ലാ ഹോമിയോ ആശുപത്രി - 17
∙ജില്ലാ ആയുർവ്വേദ ആശുപത്രി- 22
∙കടവന്ത്ര നഗരാരോഗ്യ കേന്ദ്രം - 49

ഉച്ചയ്ക്ക് ഒന്നര വരെ 330 പേരായിരുന്നു വാക്സീൻ കുത്തിവയ്പ് സ്വീകരിച്ചു. ശനിയാഴ്ച 12 കേന്ദ്രങ്ങളിൽ കൂടി 100 പേർ വീതം 1200 പേർക്ക് വാക്സീൻ നൽകാനാണ് തീരുമാനിച്ചത്. ഇതിൽ പകുതിയോളം ഉച്ചയോടെ പൂർത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ഡോ. ജോസ് ചാക്കൊ പെരിയപ്പുറം വാക്സീൻ സ്വീകരിച്ച ശേഷം.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം

ഉച്ചയ്ക്ക് ഒന്നര വരെ ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ വാക്സീൻ സ്വകീരിച്ചത് കളമശേരിയിലെ സെന്ററിലാണ്. 40 പേർ. കൊച്ചി നഗരത്തിലെ 4 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പുല്ലേപ്പടി ഹോമിയോ ആശുപത്രിയിൽ ഒഴികെ എല്ലായിടത്തും കൂടി 20 പേരാണ് ഉച്ചയ്ക്ക് ഒരുമണി വരെ വാക്‌സീൻ സ്വീകരിച്ചത്. ചെങ്ങമനാട് 33 പേരും പിറവത്ത് 28 പേരും വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.

എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യമായി പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം വാക്സീൻ സ്വീകരിച്ചു. തുടർന്ന് ഡിഎംഒ ഡോ. എൻ.കെ. കുട്ടപ്പൻ, മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഡോ. ജോസഫ് ചാക്കോ, മുൻ ഡിഎംഒ ഡോ. ജുനൈദ് റഹ്മാൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സവിത, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത എന്നിവർ വാക്സീൻ സ്വീകരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മടങ്ങിയ വ്യക്തിയാണ് ഡോക്ടര്‍ ജുനൈദ് റഹ്മാൻ.

പിറവത്ത് രാവിലെ 11.30ന് വാക്സിനേഷൻ തുടങ്ങി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ ജെ. ഇളന്താട്ട് ആദ്യം സ്വീകരിച്ചു. കുട്ടമ്പുഴയിലെ കേന്ദ്രത്തിൽ ആദ്യം മെഡിക്കൽ ഓഫിസർ അനൂപ് തുളസി വാക്സീൻ സ്വീകരിച്ചു. കോതമംഗലത്ത് ആദ്യം ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് ഏബ്രഹാമാണ് വാക്സീൻ സ്വീകരിച്ചത്. ചെങ്ങമനാട് സമൂഹ ആരോഗ്യ കേന്ദ്രത്തിൽ അവിടത്തെ മെഡിക്കൽ ഓഫിസർ ഡോ. പി.ടി. എലിസബത്ത് ആദ്യം കുത്തിവയ്പ്പെടുത്തു. ഒരു മാസം കൊണ്ട് ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് നല്‍കാനുള്ള അതിതീവ്ര ശ്രമം പുരോഗമിക്കുകയാണ്. വാക്സീൻ സ്വീകരിച്ച ശേഷം അര മണിക്കൂർ വിശ്രമിക്കണം. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകൾ തോന്നിയാൽ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. 

ആദ്യ ഘട്ടത്തിൽ 63000 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് വാക്സീൻ നൽകുന്നത്. ഇവരെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തിയത്. ഇതിനായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ അറിയിപ്പു നൽകി. ആരോഗ്യ പ്രവർത്തകരുടെ പൂർണ്ണ വിവരങ്ങൾക്കു പുറമേ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖാ നമ്പർ കൂടി നൽകണം. ആധാർ / ഡ്രൈവിങ് ലൈസൻസ് / വോട്ടർ ഐഡി / പാൻ കാർഡ്/ പാസ്പോർട്ട് / ജോലി ഐഡി കാർഡ്/ പെൻഷൻ രേഖ തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. തുടർന്ന് മുഴുവൻ വിവരങ്ങളും എക്സൽ ഷീറ്റിൽ രേഖപ്പെടുത്തി. ഈ ഡേറ്റ ജില്ലയിലെ കോ-ഓർഡിനേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ സെൻട്രൽ സർവറിലേക്ക് അപ്‌ലോഡ് ചെയ്തു. ഈ ഡേറ്റാ ബാങ്കിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നത്.  

രണ്ടാം ഘട്ടത്തിൽ ആശ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കാണ് മുൻഗണന. ഇതിനായുള്ള വിവരശേഖരണ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. പൊതുജനങ്ങൾക്ക് റജിസ്റ്റർ ചെയ്യുന്നതിനായി തുറന്നു നൽകിയിട്ടില്ല.

English Summary : Covid vaccination drive in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com