ADVERTISEMENT

കൊട്ടാരക്കര∙ ഡ്രൈവറും മുൻ പിഎയും സമരക്കാരെ എടുത്തിട്ടു മർദിക്കുമ്പോൾ കാറിൽ മൊബൈൽ ഫോൺ ആസ്വദിച്ച് ഗണേഷ് കുമാർ എംഎൽഎ. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. 

കഴിഞ്ഞ ദിവസം കൊല്ലം കുന്നിക്കോട്ട് എംഎൽഎയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മർദനം ഏറ്റത്. ഇവിടെ നടന്ന ഒരു പരിപാടിയിലേക്ക് സ്ഥലത്തെ പഞ്ചായത്ത് അംഗത്തെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്ന കോൺഗ്രസുകാരുടെ കരിങ്കൊടി.

എംഎൽഎയുടെ ഡ്രൈവർ, ഗണേഷ് കുമാറിന്റെ മുൻ പിഎയും നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് പ്രതിയുമായ പ്രദീപ് കോട്ടാത്തലയുമാണ് കോൺഗ്രസുകാർക്കു നേരെ ക്രൂരമായ ആക്രമണം നടത്തിയത്. മർദിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കാതെ നോക്കുകുത്തികളായി നിന്നെന്ന് ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്. അതേസമയം, മർദനം തടയാനായിരുന്നു തന്റെ മുൻ പിഎ പ്രദീപ് ശ്രമിച്ചതെന്നാണ് എംഎൽഎയുടെയ വിശദീകരണം.

English Summary: KB Ganesh kumar's PA and driver attack congress workers - video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com