ADVERTISEMENT

ബഗൽകോട്ട്∙(കർണാടക) കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടക മന്ത്രി മുരുകേഷ് ആർ. നിരാനിയുടെ നേതൃത്വത്തിലുള്ള, എംആർഎൻ ഗ്രൂപ്പിന്റെ കർഷക സൗഹൃദ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ മൂന്നു കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം പലമടങ്ങ് വർധിക്കുന്നത് ഉറപ്പാക്കും. അധികാരത്തിലെത്തിയപ്പോൾ മുതൽ മോദി സർക്കാർ കർഷകർക്കായി വലിയ തുക മാറ്റി വയ്ക്കുകയും താങ്ങുവില ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ ഏറ്റവും അധികം പ്രാധാന്യം നൽകുന്നത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതിനാണ്.

കർഷകർക്കുവേണ്ടി സമർപ്പിക്കപ്പെട്ടതാണ് മോദി സർക്കാർ. പുതിയ നിയമം വരുന്നതോട കർഷകർക്ക് എവിടെയും ഉൽപന്നങ്ങൾ വിൽക്കാം. നിയമം നടപ്പാക്കാൻ കർണാടക സർക്കാർ മുൻകൈ എടുത്തതിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Content Highlights: Doubling farmers' income biggest priority of government: Amit Shah

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com