ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകളെന്ന് റിപ്പോർട്ട്. 100.75 കോടി രൂപ ചെലവാക്കിയതിന്  കൃത്യമായ കണക്കില്ല. ചീഫ് ഓഫിസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകയ്ക്ക് രേഖയില്ലെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മനോരമ ന്യൂസിന് ലഭിച്ചു.

2010 മുതൽ 2013 വരെയുള്ള കണക്കുകൾക്കാണ് രേഖയില്ലാത്തത്. പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം.ശ്രീകുമാർ അടക്കം നാലു പേർ ഉത്തരവാദികളാണെന്നും പിഴവുകളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഒരു മാസത്തിനകം രേഖകൾ കണ്ടെത്തണമെന്നും ധനകാര്യ വിഭാഗം കർശന നിർദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്.

English Summary: Serious irregularities in KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com