ADVERTISEMENT

കൊൽക്കത്ത∙ ഹിന്ദുസമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ച് ബംഗാളി ടെലിവിഷന്‍ താരവും ഗായികയുമായ സായോനി ഘോഷിനെതിരെ പൊലീസിൽ പരാതി. ബിജെപി നേതാവും മുൻ ഗവർണറുമായ തഥാഗത റോയ് ആണ് പൊലീസിൽ പരാതി നൽകിയത്. 

കൊൽക്കത്ത പൊലീസിൽ നടിക്കെതിരെ പരാതി നൽകിയതായി ട്വിറ്ററിലൂടെയാണ് തഥാഗത റോയ് വ്യക്തമാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 295 എ പ്രകാരം നിങ്ങൾ കുറ്റം ചെയ്തു. പ്രത്യാഘാതം അനുഭവിക്കാൻ തയാറാകൂയെന്ന മുന്നറിയിപ്പോടെ പരാതിയുടെ പകർപ്പ് ഉൾപ്പെടെ ട്വീറ്റ് ചെയ്തു കൊണ്ട് തഥാഗത റോയ് പറഞ്ഞു. 

സംഭവത്തിൽ  തഥാഗത റോയ്‌യെ കൂടാതെ ബെംഗളൂരൂ സ്വദേശിയും നടിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ശിവഭക്തനായ താനുൾപ്പെടെയുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിനു സായോനിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമന്നാണ് തഥാഗത റോയിയുടെ ആവശ്യം.

എന്നാൽ തനിക്കെതിരെയുള്ള ആരോപണം സായോനി നിഷേധിച്ചു.വിവാദ മീം അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല, പക്ഷേ തന്റെ പേരിൽ പ്രചരിക്കുന്ന വിവാദ മീം താൻ പോസ്റ്റ് ചെയ്തതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും ഘോഷ് ട്വീറ്റ് ചെയ്തു. 

1200-tathagata-roy-bjp
ബിജെപി നേതാവും മുൻ ഗവർണറുമായ തഥാഗത റോയ് (ഫയൽ ചിത്രം)

ഇപ്പോൾ പ്രചരിക്കുന്ന ട്വീറ്റ് 2015 ഫെബ്രുവരിയിലേതാണ്. 2010 മുതൽ ട്വിറ്റർ ഉപയോഗിക്കുന്നുണ്ടെങ്കിലും സജീവമായിരുന്നില്ല. 2017 ൽ മാത്രമാണ് സജീവമായി ഉടപെടാൻ ആരംഭിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയിൽപെട്ടതോടെ തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നടി ട്വീറ്റ് ചെയ്തു. 

English Summary: BJP Leader Files Case Against Bengal Actor For "Hurting Sentiments" By Meme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com