ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ കൂടിക്കാഴ്ച അവസാനിച്ചു. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾ, വനിതകൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം നൽകാനാണ് സോണിയാ ഗാന്ധിയുടെ നിർദേശം. തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെ ദേശീയ നേതൃത്വം വൈകാതെ പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു.

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമറിഞ്ഞുള്ള  ജനകീയ പ്രകടനപത്രികയ്ക്കു രൂപം നൽകുമെന്ന് എ.കെ. ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും.

English Summary: Congress leadership from Kerala meet Sonia Gandhi in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com