ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രിമാരുടെ വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും കറുത്ത ഫിലിമും നീക്കം ചെയ്യാൻ ടൂറിസം വകുപ്പിനു ഗതാഗത വകുപ്പ് നോട്ടിസ് നൽകി. വാഹനങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കറുത്ത ഫിലിമും കർട്ടനും നീക്കം ചെയ്യുന്ന ഓപ്പറേഷൻ സ്ക്രീനിന്റെ ഭാഗമായാണ് നടപടി. മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾ നൽകുന്നത് ടൂറിസം വകുപ്പാണ്.

സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികൾക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകൾ നിയമപ്രകാരം മറയ്ക്കാൻ കഴിയൂ. കേരളത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രമാണ് ഇളവ്. മന്ത്രിമാർ കർട്ടനുകൾ ഉപയോഗിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നോട്ടിസ് നൽകിയത്. ഇന്നും മിക്ക മന്ത്രിമാരും കർട്ടനുകൾ ഉപയോഗിച്ച് മറച്ച കാറുകളിലാണ് നിയമസഭയിലെത്തിയത്. എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കർട്ടനുകൾ ഉപയോഗിക്കുന്നുണ്ട്. ഇവരോടെല്ലാം കർട്ടന്‍ മാറ്റാൻ ആവശ്യപ്പെടുമെന്ന് ഗതാഗതവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വാഹനങ്ങളിലെ പുറകിലെ ഗ്ലാസിലും സൈഡ് ഡോർ ഗ്ലാസുകളിലും കറുത്ത ഫിലിമും കർട്ടനുകളും ഉപയോഗിച്ചു മറയ്ക്കുന്നത് സുപ്രീംകോടതി വിധിയുടെയും മോട്ടർ വാഹന ചട്ടങ്ങളുടെയും ലംഘനമാണ്. ഇതു തടയാനാണ് 17 മുതൽ രണ്ടാഴ്ചത്തേയ്ക്കു ഓപ്പറേഷൻ സ്ക്രീൻ ആരംഭിച്ചത്. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ഫോട്ടോ എടുത്ത് ഇ ചെല്ലാൻ വഴി കുറ്റപത്രം തയാറാക്കാന്‍ നിർദേശിച്ചിട്ടുണ്ട്. ഫിലിമും കർട്ടനും നീക്കാൻ വിസമ്മതിക്കുന്ന വാഹനങ്ങളുടെ റസിസ്ട്രേഷൻ റദ്ദു ചെയ്ത് നിയമ നടപടികൾ സ്വീകരിക്കും. അത്തരം വാഹനങ്ങൾക്കു വിലക്കും ഏർപ്പെടുത്തും.

English Summary: Operation Screen: No action is taken against cars of ministers and higher officials with cooling paper and curtains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com