ADVERTISEMENT

സഹാറൻപുർ ∙ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ലവ് അഗർവാളിന്റെ സഹോദരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ സഹാറൻപുർ ജില്ലയിലെ പിൽഖാനി വ്യവസായ മേഖലയിലെ ഫാക്ടറിക്കു സമീപമുള്ള വയലിലാണ് അങ്കുർ അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് എസ്‍പി (റൂറൽ) അതുൽ ശർമ പറഞ്ഞു.

സർ‍സവ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. അങ്കുറിന്റെ ലൈസൻസുള്ള തോക്ക് മൃതദേഹത്തിനടുത്തുനിന്നു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പതിവുപോലെ തിങ്കളാഴ്ച രാവിലെ അങ്കുർ അഗർവാൾ ഫാക്ടറിയിൽ ജോലിക്കു പോയതാണ്. ഫാക്ടറിയിൽനിന്ന് ഇറങ്ങിയെങ്കിലും വൈകിട്ടുവരെ തിരിച്ചെത്തിയില്ല. തുടർന്നുള്ള തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.

English Summary: IAS officer Lav Agarwal’s brother found dead under mysterious circumstances in UP’s Saharanpur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com