ADVERTISEMENT

കല്‍പറ്റ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍നിന്ന് മത്സരിച്ചേക്കും. മത്സരിക്കാനുള്ള താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് കല്‍പറ്റ തിരഞ്ഞെടുക്കുന്നത്. ഹൈക്കമാന്‍ഡിനും അനുകൂല നിലപാടാണ്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രാധാന്യം കുറയില്ലെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും ഗ്രൂപ്പ് സമവാക്യങ്ങളെക്കാള്‍ കൂട്ടായ നേതൃത്വമാണ് പുതിയ കമ്മിറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പദവിക്ക് മോഹമില്ലെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. പാർട്ടി ഏൽപിച്ചാൽ ഉത്തരവാദിത്തമേൽക്കും. ഉമ്മൻ ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നു. മുല്ലപ്പള്ളി മത്സരിക്കുന്നതിൽ തെറ്റില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ച നടന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.

English Summary: Kerala Assembly Election: Mullappally Ramachandran may contest from Kalpetta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com