ADVERTISEMENT

കൊല്ലം∙ സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. ഷറഫുദ്ദീൻ ലോട്ടറി ഓഫിസിൽ എത്തി ടിക്കറ്റ് കൈമാറി.

4 വർഷമായി ബൈക്കിൽ ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നു ആളാണ് ഷറഫുദ്ദീൻ. ആര്യങ്കാവിൽനിന്നാണ് ടിക്കറ്റ് വാങ്ങുന്നത്. ആര്യങ്കാവ് മുതൽ പുനലൂർവരെയാണ് വിൽപന. ഭാര്യ: സബീന, ഒരു മകൻ: പർവേഷ് മുഷറഫ്

തിരുവനന്തപുരത്ത് വിറ്റ XG 358753 എന്ന ടിക്കറ്റിനാണ് സമ്മാനം. കൊല്ലം ആര്യങ്കാവിലെ ഭരണി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണിത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തിയത്. 

English Summary: Kerala Xmas New Year Bumper Lottery winner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com