ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ‌സി‌പി 3276 ഗ്രാമപഞ്ചായത്തുകൾ നേടിയെന്നു പാർട്ടി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീൽ. ആറായിരത്തിലധികം ഗ്രാമപഞ്ചായത്തുകൾ നേടിയെന്നാണു പ്രതിപക്ഷമായ ബിജെപിയുടെ അവകാശവാദം. 34 ജില്ലകളിലായി 14,000 ഗ്രാമപഞ്ചായത്തുകളിലേക്കു വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പ്. 1.25 ലക്ഷം സ്ഥാനാർഥികൾ വിജയിച്ചു.

പാർട്ടി ചിഹ്നങ്ങളിലല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പെങ്കിലും രാഷ്ട്രീയ പാർട്ടികളോ പ്രാദേശിക നേതാക്കളോ ആണു സ്ഥാനാർഥികളെ നിർത്തുന്നത്. ‘എൻ‌സി‌പി 3276 ഗ്രാമപഞ്ചായത്തുകളിലും കോൺഗ്രസ് 1938 ഇടത്തും വിജയിച്ചു. ബിജെപി 2942 ഉം ശിവസേന 2406 ഉം പഞ്ചായത്തുകൾ നേടിയെന്നുമാണു തന്റെ പക്കലുള്ള വിവരം’– ജയന്ത് പാട്ടീൽ പറഞ്ഞു. കണക്കുകൾ നോക്കിയാൽ, സംസ്ഥാനത്തു കൂടുതൽ പഞ്ചായത്തുകൾ നേടിയതും ഏറ്റവുമധികം ജനപിന്തുണയുള്ളതുമായ പാർട്ടിയാണ് എൻസിപി. 

ശിവസേന, കോൺഗ്രസ്, എൻ‌സി‌പി എന്നിവയുൾപ്പെട്ട ഭരണകക്ഷിയായ മഹാസഖ്യവുമായി താരമത്യമപ്പെടുത്തിയാൽ ബിജെപി 20 ശതമാനം സീറ്റുകൾ പോലും നേടിയിട്ടില്ലെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി. നേരത്തേ, 6000 ഗ്രാമപഞ്ചായത്തുകൾ പാർട്ടി നേടിയെന്നാണു മഹാരാഷ്ട്ര ബിജെപിയു‌ടെ മുഖ്യ വക്താവ് കേശവ് ഉപാധ്യ അവകാശപ്പെട്ടത്. കണക്കുകളുടെ അടിസ്ഥാനത്തിലാണു സംസാരിക്കുന്നത്. സംസ്ഥാനത്തെ ഒന്നാം നമ്പർ പാർട്ടിയാണു ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

English Summary: NCP has won highest number of Maha gram panchayats: Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com