ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 13,823 കോവിഡ് കേസുകൾ. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,595,660 ആയി. രാജ്യത്ത് ചികില്‍സയിൽ ഉള്ളവരുടെ എണ്ണം രണ്ടു ലക്ഷത്തിനും താഴെയെത്തി. 1,97,201 പേരാണ് ചികിൽസയിലുള്ളത്.

16,988 പേർ കൂടി രോഗമുക്തരായതോടെ ഇന്ത്യയിലെ രോഗമുക്തരുടെ എണ്ണം 1,02,45,741 ആയി. ഇന്നലെ 162 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,52,718 ആയി ഉയർന്നു.

7,64,120 സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 18,85,66,974 ആയി.

English Summary: India records 13,823 new Covid-19 cases as tally nears 10.6 million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com