ADVERTISEMENT

ന്യൂഡൽഹി∙ സൈനിക കാര്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്റണി. അതിൽ ഏർപ്പെട്ടിരിരിക്കുന്നവരെ ശിക്ഷിക്കണമെന്നും റിപ്പബ്ലിക്കൻ ടിവി എ‍ഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്സാപ് ചാറ്റുകളെ സൂചിപ്പിച്ച് ആന്റണി പറഞ്ഞു.

2019ലെ വ്യോമാക്രമണവുമായി ബന്ധപ്പെട്ട ചോർച്ചയെക്കുറിച്ച് സർക്കാർ ഉടൻതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡൽഹിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ആന്റണി ആവശ്യപ്പെട്ടു. 

‘ഇതു രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്. രാജ്യദ്രോഹക്കുറ്റവുമാണ്. ഇതിലുൾപ്പെട്ടവർ യാതൊരു ദയയ്ക്കും അർഹരല്ല’ – മുൻ പ്രതിരോധ മന്ത്രി കൂടിയായ ആന്റണി വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കേന്ദ്രത്തിലേക്ക് ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. 

English Summary: Leaking Official Secret Of Military Operations Treason: Former Defence Minister AK Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com