ADVERTISEMENT

മുംബൈ∙ വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ച് നടി കങ്കണ റനൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെയായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു ട്വീറ്റ്. ‘ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്. അവരുടെ തലയറുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍’, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതു പിന്നീട് ഡിലീറ്റ് ചെയ്തു. 

ഈ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. താണ്ഡവ് വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെയും കങ്കണ രംഗത്തുവന്നിരുന്നു. അള്ളാഹുവിനെ കളിയാക്കാന്‍ അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ചോദിച്ചത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ വെല്ലുവിളി.

വൈകുന്നേരത്തോടെ അക്കൗണ്ട് വീണ്ടും പ്രവർത്തനസജ്ജമായി. തുടർന്ന് തന്റെ അക്കൗണ്ട് റദ്ദാക്കിയതിനെതിരെ വെല്ലുവിളിയുമായി കങ്കണ വീണ്ടും പ്രത്യക്ഷപ്പെട്ടു. 

English Summary : Twitter's Brief Action Against Kangana Ranaut For Now-Deleted Tandav Post

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com