ADVERTISEMENT

തിരുവനന്തപുരം∙ ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ സിപിഎം ഇത്തവണയും പരീക്ഷിക്കുന്നത് വി.ശിവന്‍കുട്ടിയെ തന്നെയാവും. ജയിക്കാന്‍ കഴിയുന്ന സാഹചര്യമെന്ന് ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. ഒ. രാജഗോപാല്‍ മാറുന്നതോടെ കുമ്മനം രാജശേഖരനെ ഇറക്കാന്‍ ബിജെപി ആലോചിക്കുമ്പോള്‍ ഘടകക്ഷികള്‍ക്ക് നല്‍കാതെ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.  

കേരളത്തിലെ ആദ്യ താമരവിരിഞ്ഞ മണ്ണാണ് നേമം. നിലനിര്‍ത്തേണ്ടത് ബിജെപിക്കും തടയിടേണ്ടത് ഇടത്–വലത് മുന്നണികള്‍ക്കും അഭിമാനപ്രശ്നം. പ്രായാധിക്യത്താല്‍ ഒ.രാജഗോപാല്‍ പിന്‍മാറിയേക്കും. അതുകൊണ്ട് തന്നെ പാര്‍ട്ടി നിര്‍ദേശപ്രകാരം കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ സജീവമായി. എതിരിടാന്‍ ആര് എന്ന ചോദ്യത്തിന് ഇടത് ക്യാംപില്‍ നിന്നുള്ള ആദ്യ ഉത്തരം വി.ശിവന്‍കുട്ടിയെന്നാണ്. 

കഴിഞ്ഞ തവണ തോറ്റെങ്കിലും 2011ല്‍ ജയിച്ചതിനേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ ശിവന്‍കുട്ടി നേടിയിരുന്നു. തദേശ തിരഞ്ഞെടുപ്പിലടക്കം മണ്ഡലത്തിലെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച് ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് പോയില്ലങ്കില്‍ ജയിക്കാമെന്നാണ് ഇടത് പ്രതീക്ഷ.

2016ല്‍ ജനതാദള്‍ യുണൈറ്റഡിന് നല്‍കിയ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് മല്‍സരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്, സെക്രട്ടറി ജി.വി.ഹരി എന്നിവരാണ് നിലവിലെ പട്ടികയില്‍. മണ്ഡലം തിരിച്ചുപിടിക്കാന്‍ പറ്റുന്നവരെ നിര്‍ത്തണമെന്ന് ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും നേമത്ത് കണ്ണവച്ചിട്ടുണ്ട്.

English Summary: Assembly Polls: V Sivankutty likely to contest in Nemom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com