ADVERTISEMENT

തിരുവനന്തപുരം ∙ വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടർ വാഹന വകുപ്പ് ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ തുടങ്ങിയ പരിശോധന നിർത്തി. വാട്സാപ്പിലൂടെയാണ് ഗതാഗത കമ്മിഷണർ പരിശോധന നിർത്താൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.

രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് കമ്മിഷണറുടെ വിശദീകരണം. 5 ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വാഹനങ്ങളിലെ കർട്ടൻ നീക്കേണ്ടി വന്നു. അതേസമയം സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം കാരണമാണ് പരിശോധന നിർത്തിയതെന്ന് ആക്ഷേപമുണ്ട്.

English Summary: Operation screen pulled back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com