ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിലെ ശിമോഗ്ഗയ്ക്കു സമീപം സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് മരണം 15 ആയി. കരിങ്കല്ല് ക്വാറിക്കു സമീപമാണ് ജലറ്റിനുകളും ഡൈനമിറ്റുമായി വന്ന ട്രക്ക് പൊട്ടിത്തെറിച്ചത്. ബിഹാറിൽ നിന്നുള്ള തൊളിലാളികളാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് വൻസ്ഫോടനമുണ്ടായത്.

അൻപതോളം ഡൈനമിറ്റുകൾ പൊട്ടിയതായാണ് റിപ്പോർട്ടുകൾ. ലോറി പൂർണമായും നശിച്ചു. കട്ടിയേറിയ പുകയായിരുന്നുവെന്നും ഇനിയും കൂടുതൽപ്പേർ മരിക്കാൻ സാധ്യതയുണ്ടെന്നുമാണ് സ്ഥലം എംഎൽഎ അശോക് നായിക്ക് പറഞ്ഞത്.

സമീപ ജില്ലകളായ ചിക്കമംഗളൂരുവിലും ഉത്തര കന്നഡയിലും വൻ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഭൂകമ്പമാണെന്നു തെറ്റിദ്ധരിച്ച് ആളുകൾ വീടുകളിൽനിന്ന് ഇറങ്ങിയോടിയിരുന്നു.

മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ ജന്മനാടാണ് ശിമോഗ്ഗ. അനധികൃത ക്വാറി പ്രവർത്തനങ്ങൾ ഇവിടെ സ്ഥിരമാണ്.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Content Highlights: Blast in Shivamogga crusher unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com