ADVERTISEMENT

തിരുവനന്തപുരം∙ കെ.വി.തോമസ് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും അദ്ദേഹം കോൺഗ്രസിൽ ഉണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ എന്തു പ്രശ്നമുണ്ടായാലും ചർച്ച ചെയ്യും. അഭിപ്രായ വ്യത്യാസമുണ്ടായാൽ ആരെയും തള്ളിക്കളയില്ല. കെ.വി. തോമസുമായി ഒരു പ്രശ്നവുമില്ല. പരാതിയുള്ളവരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളും. ജനങ്ങളുടെ മനസ്സറിയുന്ന പ്രകടനപത്രികയായിരിക്കും തയാറാക്കുകയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതിനായുള്ള കമ്മിറ്റി വിവിധ സ്ഥലങ്ങളിൽ യോഗം ചേരും. വിവിധ വിഭാഗങ്ങളുമായും യുവാക്കളുമായും ശശി തരൂർ തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ചർച്ച നടത്തും. 

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. യാത്ര വിജയമാക്കാൻ എംപിമാർ നേരിട്ട് ജില്ലകളുടെ ചാർജെടുക്കും. കോട്ടയത്ത് ഉമ്മൻ ചാണ്ടിയും മലപ്പുറത്ത് ടി. സിദ്ദിഖും വയനാടും ആലപ്പുഴയും കെ.സി. വേണുഗോപാലിനുമാണ് യാത്രയുടെ ചുമതല. സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യമായ ചർച്ചകളുണ്ടാകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

KV-THOMAS-AT-INDIRABHAVAN-1200
കെ.വി. തോമസ് ഇന്ദിരാഭവനിൽ. ചിത്രം∙ മനോജ് ചേമഞ്ചേരി

ഇത്തവണ തിരുവനന്തപുരത്തെ നേമം മണ്ഡലം പിടിച്ചെടുക്കുമെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു.  എഐസിസി നിയോഗിച്ച 3 നിരീക്ഷകർ പങ്കെടുത്തു. കെ. മുരളീധരൻ, വി.എം. സുധീരൻ എന്നിവർ പങ്കെടുത്തില്ല. ആരോഗ്യകാരണങ്ങളാലാണ് വി.എം. സുധീരൻ പങ്കെടുക്കാത്തത്. മണ്ഡലത്തിൽ റെയില്‍വേയുടെ പരിപാടിയുള്ളതിനാൽ മുരളീധരനും പങ്കെടുത്തില്ല.

English Summary : Oomman Chandy on KV Thomas- UDF issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com