ADVERTISEMENT

ജയ്പുർ ∙ പാർട്ടിയിലെ പടലപ്പിണക്കങ്ങള്‍ക്കിടയിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെയെ രാജസ്ഥാനുവേണ്ടിയുള്ള കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തി ബിജെപി നേതൃത്വം. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്, അർജുൻ റാം മേഘ്‍വാൽ, കൈലാശ് ചൗധരി, സംസ്ഥാന അധ്യക്ഷൻ സതീശ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ്ഛന്ദ് കട്ടാരിയ എന്നിവരാണ് അംഗങ്ങൾ. കൂടാതെ കമ്മിറ്റിയിൽ നാലു പ്രത്യേക ക്ഷണിതാക്കളുമുണ്ട്.

മാസത്തിലൊരിക്കലെങ്കിലും കമ്മിറ്റി യോഗം ചേരണമെന്നും സംസ്ഥാനത്തു പാർട്ടിയുടെ കാര്യപരിപാടികൾ വിലയിരുത്തണമെന്നുമാണു കേന്ദ്ര നിർദേശം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം വസുന്ധരയെ സംസ്ഥാനത്തെ പാർട്ടിയുടെ പരിപാടികളിൽനിന്ന് ഒഴിവാക്കിയത് വ്യാപക ചർച്ചയായിരുന്നു.

വസുന്ധരയെ മുന്നിൽ നിർത്തി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നാവശ്യപ്പെട്ട് അവരുടെ അനുയായികൾ വസുന്ധര രാജെ സമർഥക് രാജസ്ഥാൻ മഞ്ച് എന്ന പേരിൽ സംഘടനയും രൂപീകരിച്ചിരുന്നു.

English Summary: Vasundhara Raje in BJP Core Committee for Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com