ADVERTISEMENT

തിരുവനന്തപുരം ∙ മദ്യത്തിന് ഏഴു ശതമാനം വിലവർധന വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിക്കും. ഫെബ്രുവരി ഒന്ന് മുതൽ പുതിയ വില നിലവിൽവരും. സ്പിരിറ്റിന്റെ വില വർധിച്ചതിനാൽ 11.6% വർധനയാണ് മദ്യ നിർമാതാക്കൾ ആവശ്യപ്പെട്ടത്.

ഒരു കുപ്പിക്ക് 40 രൂപ വർധിക്കുമ്പോൾ 35 രൂപ സർക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികൾക്കും ഒരു രൂപ കോർപറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ വില ഓഗസ്റ്റോടെ കുറയുമെന്ന് അധികൃതർ പറയുന്നു. 2017 നവംബറിനുശേഷം ആദ്യമായാണ് വിലവർധനവ് വരുന്നത്.

വിദേശ മദ്യനിർമാതാക്കളിൽനിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയിൽ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വിൽപ്പന വില 1,170 രൂപയാകും. ഇതിൽ നൂറു രൂപ മദ്യനിർമാതാക്കൾക്കും 1,049 രൂപ സർക്കാരിനുമാണ് ലഭിക്കുന്നത്. ഏഴു ശതമാനം വിലവർധന വരുമ്പോൾ, 100 രൂപ വിലവരുന്ന മദ്യത്തിന്റെ ചില്ലറ വിൽപ്പന വില 1,252 രൂപയാകും.

മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ:

∙ ജവാൻ റം (1000മില്ലി) – നിലവിലെ വില 560, പുതുക്കിയ വില 590, വർധന 30 രൂപ

∙ ഓൾഡ് പോർട്ട് റം (1000 മില്ലി) – നിലവിലെ വില 660, പുതുക്കിയ വില 710, വർധന 50 രൂപ

∙ സ്മിർനോഫ് വോഡ്ക (1000മില്ലി) – നിലവിലെ വില 1730, പുതുക്കിയ വില 1800, വർധന 70രൂപ

∙ ഓൾഡ് മങ്ക് ലെജന്റ് (1000മില്ലി) – നിലവിലെ വില 2020, പുതുക്കിയ വില 2110, വർധന 90 രൂപ

∙ മാക്ഡവൽ ബ്രാൻഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 820, വർധന 50 രൂപ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

∙ ഹണിബീ ബ്രാൻഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ

∙ മാൻഷൻ ഹൗസ് ബ്രാൻഡി (1000മില്ലി) – നിലവിലെ വില 950, പുതുക്കിയ വില 1020, വർധന 70 രൂപ

∙ മക്ഡവൽ സെലിബ്രേഷൻ ലക്‌ഷ്വറി റം (1000മില്ലി) – നിലവിലെ വില 710, പുതുക്കിയ വില 760, വർധന 50 രൂപ

∙ വൈറ്റ് മിസ്‌ചീഫ് ബ്രാൻഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ

∙ 8 പിഎം ബ്രാൻഡി (1000മില്ലി) – നിലവിലെ വില 690, പുതുക്കിയ വില 740, വർധന 50 രൂപ

∙ റോയൽ ആംസ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 890, പുതുക്കിയ വില 950, വർധന 60 രൂപ

∙ ഓൾഡ് അഡ്മിറൽ ബ്രാൻഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വർധന 50 രൂപ

∙ മലബാർ ഹൗസ് ബ്രാൻഡി (500മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 400, വർധന 10 രൂപ

∙ ബിജോയിസ് ബ്രാൻഡി (500 മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 410, വർധന 20 രൂപ

∙ ഡാഡി വിൽസൻ റം (500 മില്ലി) – നിലവിലെ വില 400, പുതുക്കിയ വില 430, വർധന 30 രൂപ

English Summary: Kerala Liquor Price Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com