ADVERTISEMENT

ലണ്ടന്‍∙ കോവിഡ് മഹാമാരി ലോകത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സമ്പത്തിന്റെ അന്തരം ക്രമാതീതമായി വര്‍ധിപ്പിച്ചുവെന്ന് ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ട്.

സമ്പത്ത് ചെറിയവിഭാഗം ആളുകളില്‍ കേന്ദ്രീകരിക്കുന്നതിന്റെ പ്രത്യാഘാതം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലും പ്രകടമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 'അസമത്വ വൈറസ്' എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ട് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ സമര്‍പ്പിച്ചു. 

2020 മാര്‍ച്ച് 18നും ഡിസംബര്‍ 31-നും ഇടയില്‍ ലോകത്തെ കോടീശ്വരന്മാരുടെ സമ്പത്ത് 390 കോടി ഡോളര്‍ (ഏകദേശം 28,400 കോടി രൂപ) വര്‍ധിച്ചതായി ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിസമ്പന്നരില്‍ മുമ്പന്മാരായ പത്തു പേരുടെ സമ്പത്തില്‍ 540 ബില്യണ്‍ ഡോളര്‍ വര്‍ധനവാണ് ഉണ്ടായത്. വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ പലരും സ്വന്തമായി ജെറ്റുകള്‍ വരെ വാങ്ങുകയും ചെയ്തുവെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

അതേസമയം, ലോകത്ത് കോവിഡ് മഹാമാരി മൂലം ലക്ഷക്കണക്കിന് ആളുകള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായി. ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 20 കോടി മുതല്‍ 50 കോടി വരെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English Summary: As Covid Ravaged World, Billionaires Got Richer By $3.9 Trillion: Oxfam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com