ADVERTISEMENT

വയനാട്∙ മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ നൽകാൻ തീരുമാനം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പരിശോധനകള്‍ക്ക് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. ടെന്‍റില്‍ താമസിച്ച യുവതി ആനയുടെ ചവിട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി.

മേപ്പാടിയിൽ വിനോദസഞ്ചാരത്തിന് എത്തിയ കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവി ഷഹാന സത്താർ ആണ് ആനയുടെ ചവിട്ടേറ്റ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം എളിമ്പിലേരിയിലെ റെയിൻഫോറസ്റ്റ് റിസോർട്ടിലായിരുന്നു സംഭവം.

റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു. റിസോർട്ടിൽ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നു സ്ഥലം സന്ദർശിച്ച കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു. 

English Summary : Stop memo for all resorts in Wayanad Meppadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com