ADVERTISEMENT

ന്യൂഡൽഹി∙ ഓക്സ്ഫഡ് സർവകലാശാലയും മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ചേർന്നു നിർമിച്ച ഓക്സ്ഫഡ്–അസ്ട്രാസെനക കോവിഡ് വാക്സീന്റെ കുട്ടികളിലെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി ഓക്സ്ഫഡ് സർവകലാശാല പഠനം ആരംഭിച്ചു. 

6 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ ഫലപ്രദമാണോ എന്ന് പുതിയ മിഡ്-സ്റ്റേജ് പരിക്ഷണത്തിലൂടെ കണ്ടെത്തുമെന്ന് ഓക്സ്ഫഡിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനായി മുന്നൂറോളം വോളന്റിയർമാരെ എൻറോൾ ചെയ്യുമെന്നും ആദ്യ കുത്തിവയ്പ്പുകൾ ഈ മാസം പ്രതീക്ഷിക്കുന്നതായും ഓക്സ്ഫഡ് അറിയിച്ചു. 

ഈ വർഷം 3 ബില്ല്യൺ വാക്സീൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ അസ്‌ട്രാസെനക ലക്ഷ്യമിടുന്നു. ഏപ്രിൽ മാസത്തോടെ പ്രതിമാസം 200 മില്യണ്‍ ഡോസുകൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.

English Summary: Oxford Covid Vaccine To Be Tested On Children For First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com