ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ താരങ്ങളുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍. കോണ്‍ഗ്രസുകാർ തന്നെ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്നു. ഇത് രമേശ് ചെന്നിത്തല കോണ്‍ഗ്രസില്‍ ചേരുന്നതുപോലെയാണ്. കോണ്‍ഗ്രസില്‍ കോമഡി കാലമാണെന്നും വിജയരാഘവന്‍ വയനാട് കല്‍പറ്റയില്‍ പറഞ്ഞു.

ഇടവേള ബാബു പണ്ട് കെഎസ്‌യുകാരനായിരുന്നു. മറ്റു രണ്ടു പേരും കോൺഗ്രസുകാരായിരുന്നെന്നും അദ്ദേഹം പറ‍ഞ്ഞു. കഴിഞ്ഞ ദിവസം സിനിമ താരങ്ങളായ രമേഷ് പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തതിനു പിന്നാലെയാണ് വിജയരാഘവന്റെ പ്രതികരണം. 

English Summary : A Vijayaraghavan on film stars entry to congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com