ADVERTISEMENT

നാദാപുരം (കോഴിക്കോട്)∙ യുഡിഎഫ് പ്രകടനത്തിനു നേരെ ആക്രമണം നടന്ന എടച്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗം. നാദാപുരം ബ്ലോക്ക് ഡിവൈഎഫ്ഐ പ്രസിഡന്റും യുവജന കമ്മിഷൻ ജില്ലാ കോ ഓർഡിനേറ്ററുമായ പി. രാഹുൽ രാജാണ് നാദാപുരത്തെയും എടച്ചേരിയിലെയും പ്രതിപക്ഷ യുവനേതാക്കൾക്കെതിരെ കൊലവിളി മുഴക്കിയത്. കൊല്ലപ്പെട്ട യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണന്റെ ഗതി വരുമെന്നായിരുന്നു ഭീഷണി. 

വ്യാഴാഴ്ചയുണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്തം യുഡിഎഫിനാണെന്നാരോപിച്ചു നടത്തിയ പരിപാടിയിലാണു രാഹുൽരാജിന്റെ പ്രകോപന പ്രസംഗം: ‘ഞങ്ങളെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു, കെ.ടി. ജയകൃഷ്ണൻ. പറഞ്ഞതാ, ഡിവൈഎഫ്ഐക്കാരൻ റോഡിൽ ഇറങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ കഴുവേറ്റും. കൊല്ലും... ഒരു കാര്യം മനസ്സിലാക്കിക്കോ. ആ കെ.ടി. ജയകൃഷ്ണനെ ഇന്ന് നിങ്ങൾക്ക് ഡിസംബർ ഒന്നിന്റെ പോസ്റ്ററിൽ മാത്രമാണ് കാണാൻ പറ്റൂ. ആ ആർഎസ്എസിനെക്കാളൊന്നും വലുതല്ല നാദാപുരത്തെ യൂത്ത് ലീഗുകാർ, എടച്ചേരിയിലെ യൂത്ത് ലീഗുകാർ. പറഞ്ഞു വയ്ക്കുകയാണ് ഞങ്ങൾ................ ഒറ്റ യൂത്ത് ലീഗുകാരനും യൂത്ത് കോൺഗ്രസുകാരനും റോഡിൽ ഇറങ്ങി നടക്കില്ല. അപവാദം പ്രചരിപ്പിക്കുന്ന നിങ്ങളുടെ നാവ് പൊങ്ങുകയുമില്ല’.

പ്രസംഗത്തിനെതിരെ യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്. 

English Summary: DYFI leader P Rahul Raj's controversial speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com