ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് മദ്യവില കുറയ്ക്കാന്‍ ശുപാര്‍ശ. 35% കോവിഡ് സെസ് ഒഴിവാക്കാന്‍ ബവ്റിജസ് കോര്‍പറേഷന്‍ ധനവകുപ്പിന് ശുപാര്‍ശ നല്‍കി. ചില്ലറ വില്‍പനശാലകളില്‍ വില്‍പന കുറഞ്ഞെന്നും ബാറുകളില്‍ കൂടുതല്‍ മദ്യം വില്‍ക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. 

അടുത്ത മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേക്കും. ഓഗസ്റ്റ് വരെയാണ് സെസിന് നിലവില്‍ കാലാവധി. കോവിഡ് സെസ് ഉള്‍പ്പെടെ 247 ശതമാനമാണ് നിലവില്‍ മദ്യത്തിനുള്ള നികുതി. ശുപാര്‍ശ നടപ്പായാല്‍ മദ്യവിലയില്‍ 30 രൂപ മുതല്‍ 100 രൂപവരെ കുറവുണ്ടാകും.

English Summary: Bevco asked finance department to remove covid cess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com