ADVERTISEMENT

‘എന്തിനാണ് ഇവർ കടലിൽ ചാടുന്നത്?’ രാഹുൽ തിരക്കി. ‘സാർ, ഇപ്പോൾ മീൻ കുറവാണ്. കുടുങ്ങിയ മീൻ ചാടി പോകാതിരിക്കാൻ വല ഒതുക്കാനാണ് അവർ കടലിൽ ചാടിയത്’ – ബോട്ടുടമ ബിജു ലോറൻസ് മറുപടി പറഞ്ഞു. ഞാനും അവർ‌ക്കൊപ്പം കൂടുന്നുവെന്ന് പറഞ്ഞ് ധരിച്ചിരുന്ന ടീഷർട്ട് ഉൗരി മാറ്റിയശേഷം രാഹുൽ ഗാന്ധി അവർക്കൊപ്പം കടലിൽ ചാടി. പിന്നീട് ആ വല വലിച്ച് കയറ്റി. രാഹുലുമായി കടലിൽ പോയ ബോട്ടുടമ മനോരമ ന്യൂസിനോട് പറഞ്ഞു.

‘കടലിൽ അദ്ദേഹം നന്നായി നീന്തി. ബോട്ടിൽ കയറിയ ശേഷവും വല വലിക്കാൻ അദ്ദേഹം ഒപ്പം കൂടി. ഒരു വേർതിരിവും കാണിക്കാതെ തൊഴിലാളികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ഞങ്ങളോട് വിശേഷങ്ങൾ ചോദിച്ചു.’ ബിജു പറയുന്നു.

‘വലയിൽ അധികം മീൻ കിട്ടാതെ ഇരുന്നത് അദ്ദേഹത്തെ നിരാശനാക്കി. പുലർച്ച നാലുമണിക്ക് തന്നെ അദ്ദേഹം വാടി കടപ്പുറത്ത് എത്തി ഞങ്ങൾക്കൊപ്പം കടലിലേക്ക് വരികയായിരുന്നു. ബോട്ടിൽ വച്ച് ഞങ്ങളോട് കുടുംബത്തെ പറ്റിയും വരുമാനത്തെ പറ്റിയും ഞങ്ങളുടെ മക്കളെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞു. ഞാനൊരു ഇടതുപക്ഷക്കാരനാണ്. പക്ഷേ രാഹുലിനെ പോലെ ഒരു നേതാവ് വരുമ്പോൾ നമുക്ക് രാഷ്ട്രീയമല്ല. അത്രമാത്രം അടുത്തിടപഴകി അദ്ദേഹം’. ബിജു പറയുന്നു.

English Summary: Boat owner Biju Lawrence says about Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com