ADVERTISEMENT

ജയ്പുർ∙ അടുത്ത സാമ്പത്തിക വർഷം മുതൽ രാജസ്ഥാനിൽ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും. നിയമസഭയിൽ ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തു 3500 കോടി രൂപയുടെ സമസ്ത ആരോഗ്യപരിപാലന പദ്ധതിയടക്കം നിരവധി ക്ഷേമപദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും നഴ്സിങ് കോളജുകൾ, 200 ഇംഗ്ലിഷ് മീഡിയം സ്കൂളുകളടക്കം തുടങ്ങുമെന്നും ബജറ്റിലുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരണം ആയിരുന്നു.

Content Highlights: Rajasthan to introduce separate agriculture budget

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com